ന്യൂഡൽഹി: തനിക്ക് നേരെ ഗൂഢാലോചന നടത്തിയത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു നടൻ ദിലീപ് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതായി സൂചന. തുടർന്ന് ഇതിനെപറ്റി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം നൽകിയതായും റിപ്പോർട്ട് ഉണ്ട്.
യാതൊരു തെളിവുമില്ലാതെ തന്നെ അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലിലടച്ചതിനെതിരെ നീതി ആവശ്യപ്പെട്ടാണ് ദിലീപ് പ്രധാനമന്ത്രിയെ സമീപിച്ചിരുന്നത്. ഫെഫ്ക അംഗം സലീം ഇന്തയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി യുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഈ പരാതിയിലാണ് ഇപ്പോള്‍ ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ദിലീപിനെതിരെ കുറ്റപത്രം നല്‍കുന്നതിനായി മുന്നോട്ട് പോകുന്ന അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്നതാണ് ഈ നടപടി എന്നാണു വിവരം. തനിക്കെതിരെ പോലീസിൽ ഉള്ള ചിലരും സിനിമയിൽ ഉള്ള ചിലരും ഗൂഢാലോചന നടത്തിയതായും ദിലീപ് ആരോപിക്കുന്നുണ്ട്.
Post Your Comments