Latest NewsIndiaNews

നിര്‍ണായക കേന്ദ്ര കമ്മിറ്റി ഇന്ന്​ തുടങ്ങും : യെച്ചൂരിയുടെ നിലപാടും പിബിയുടെ എതിർപ്പും ചർച്ചയാകും

ന്യൂ​ഡ​ല്‍​ഹി: ഇന്ന് സിപിഎം കേന്ദ്ര കമ്മറ്റി തുടങ്ങുന്നു. നിര്‍ണ്ണായക യോഗത്തിനാണ് ഇന്ന് തുടക്കം ആകുന്നത്. ബിജെപിക്കെതിരെ ദേശീയ നേതൃത്വത്തിൽ പോരാടാൻ കോൺഗ്രസുമായി ബന്ധം വേണമെന്ന സിപിഎം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ സീതാറാം യെച്ചൂരിയുടെ നിലപാടും അതിനെതിരെ പി.​ബി നിലപാടെടുത്തതും ഇന്ന് ചർച്ചയാകും. കേന്ദ്രകമ്മറ്റി ജനറൽ സെക്രട്ടറിയെ തള്ളുമോ എന്നും പി ബിയെ കൊള്ളുമോ എന്നുമാണ് ഏവരും ഉറ്റു നോക്കുന്നത്.

മു​ഖ്യ​ശ​ത്രു ബി.​ജെ.​പി​യാ​ണെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള എ​തി​ര്‍​പ്പ്​ നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന 21ാം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​​െന്‍റ രാ​ഷ്​​ട്രീ​യ നി​ല​പാ​ട്​ തു​ട​രാ​നാ​ണ്​ ഒ​ക്​​ടോ​ബ​ര്‍ ര​ണ്ടി​ന്​ ചേ​ര്‍​ന്ന പി.​ബി ഭൂ​രി​പ​ക്ഷ നി​ല​പാ​ടി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ധാ​ര​ണ​യാ​യ​ത്. എന്നാൽ മു​ഖ്യ​ശ​ത്രു​വി​​നെ നേ​രി​ടാ​ന്‍ കോ​ണ്‍​ഗ്ര​സും പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​മാ​യും സ​ഖ്യം വേ​ണ​മെ​ന്നാ​യി​രു​ന്നു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ​യും ബം​ഗാ​ള്‍, ഒ​ഡി​ഷ സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ളു​ടെ​യും നി​ല​പാ​ട്.

കേന്ദ്ര കമ്മറ്റിയുടെ മുന്നോടിയായി ഇന്ന് രാവിലെ പോളിറ് ബയോരോ യോഗം ചേരും.മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ്​ കാ​രാ​ട്ട്, എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള, വൃ​ന്ദ കാ​രാ​ട്ട്, പി​ണ​റാ​യി വി​ജ​യ​​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള ഘ​ട​കം, ആ​ന്ധ്ര​പ്ര​ദേ​ശ്, ത്രി​പു​ര, ത​മി​ഴ്​​നാ​ട്​ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ കോ​ണ്‍​ഗ്ര​സ്​ ബ​ന്ധ​ത്തെ അ​തി​നി​ശി​ത​മാ​യി എ​തി​ര്‍​ക്കു​ന്ന​വ​രാ​ണ്.

ബം​ഗാ​ള്‍ ഘ​ട​ക​മാ​ണ്​ കോ​ണ്‍​ഗ്ര​സ്​ ബ​ന്ധ​ത്തി​നാ​യി ഏ​റ്റ​വും ശ​ക്​​ത​മാ​യി രം​ഗ​ത്തു​ള്ള​ത്. 2015ലെ ​രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍​നി​ന്ന്​ ഏ​റെ വ്യ​ത്യാ​സ​മാ​ണ്​ നി​ല​വി​ലു​ള്ള​തെ​ന്നും അ​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ രാ​ഷ്​​ട്രീ​യ ന​യ​ത്തി​ല്‍ പൊ​ളി​ച്ചെ​ഴു​ത്ത്​ വേ​ണ​മെ​ന്നു​മാ​ണ്​ യെച്ചൂരിയും ബംഗാൾ ഘടകവും വാദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button