കൊച്ചി•നെടുമ്പാശ്ശേരിയില്‍ നിന്നും സൗദി അറേബ്യയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ തന്നെ തിരിച്ചിറക്കി. ജിദ്ദയിലേക്ക് പുറപ്പെട്ട AI963 വിമാനമാണ് ക്യാബിനിലെ വായുസമ്മര്‍ദ്ദം ക്രമീകരിക്കുന്നതിനുള്ള സംവിധാനത്തില്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്.
വൈകുന്നേരം 6.09 ന് വിമാനം പറന്നുയര്‍ന്നു മിനിറ്റുകള്ള്ളിലാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൈലറ്റ് വിമാനം തിരിച്ചിറക്കാന്‍ അനുമതി തേടുകയായിരുന്നു. ഒരു മണിക്കൂറോളം വട്ടമിട്ട് പറന്ന വിമാനം 7.25 ഓടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കി.
ബോയിംഗ് 747-437 വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
Post Your Comments