![](/wp-content/uploads/2017/10/azeez.jpg)
തിരുവനന്തപുരം: ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസിനെതിരെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല പദങ്ങളുപയോഗിച്ച് പ്രസംഗം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അസീസിനെതിരെ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് കേസെടുക്കാന്‍ കഴിയുമോ എന്ന് അന്വേഷിക്കാന്‍ ഹൈടെക് സെല്ലിനാണു നിര്‍ദ്ദേശം നല്‍കിയത്. സാമൂഹ്യ പ്രവര്ത്തകന് പായിച്ചിറ നവാസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കുന്നതിനു പിണറായിക്ക് ധൈര്യമില്ല എന്നു വ്യക്തമാക്കുന്നതിന് അശ്ലീല ചുവയുള്ള നാടന്‍ പദമാണ് ഐക്യ മഹിളാ യൂണിയന് ജില്ലാ സമ്മേളനത്തില്‍ അസീസ് ഉപയോഗിച്ചത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ നേതാവ് നേരത്തെ പൊലീസിന് പരാതി നല്‍കിയിരുന്നു. അസഭ്യ വാക്ക് ഉപയോഗിച്ചു, സ്ത്രീകള്‍ ഇരിക്കുന്ന പൊതുവേദിയില്‍ അശ്ലീല പ്രയോഗം നടത്തി എന്നിവ ആരോപിച്ചായിരുന്നു പരാതി.
Post Your Comments