കൊച്ചി: കേരളത്തിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ അനിവാര്യമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. കോടതി വിധിയെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും ക്യാമ്പസുകള്‍ കൂടുതല്‍ ജനാധിപത്യവത്ക്കരിക്കുകയാണ് വേണ്ടതെന്നും അതില്ലാത്തതിന്റെ ഫലം നമ്മള്‍ അനുഭവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാലയങ്ങളില്‍ സമരം നടത്തുന്നത് അനുവദിക്കാനാകില്ലെന്നും, അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
വിദ്യാര്‍ത്ഥികള്‍ പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ല. രണ്ടും കൂടി ഒന്നിച്ചുപോകില്ല. രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമെങ്കില്‍ പഠനം നിര്‍ത്തി പോകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പൊന്നാനി എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കോടതിയുടെ പരാമർശം.
Post Your Comments