ലണ്ടന്‍ : 68 മിനുറ്റ് നേരം വൈദ്യശാസ്ത്രപരമായി മരിച്ച (മെഡിക്കലി ഡെഡ്) ആയ 38 വയയസുകാരന്‍ അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. ക്രിസ് ഹിക്കെ എന്നയാള്‍ക്കാണ് ഈ പുനര്‍ജന്മമുണ്ടായിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മരണം ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ശേഷം ഹിക്കെയുടെ ഭാര്യ സ്യൂവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഡോക്ടര്‍മാര്‍ വീണ്ടും കൃത്രിമ ശ്വാസോഛ്വാസം നല്‍കിയപ്പോഴായിരുന്നു അദ്ദേഹം ജീവിതത്തതിലേക്ക് തിരിച്ചെത്തിയത്. മരണമുഖത്ത് നിന്നും ഇദ്ദേഹം മടങ്ങിയെത്തിയിരിക്കുന്നത് മൂന്ന് ദിവസത്തെ അബോധാവസ്ഥയ്ക്ക് ശേഷമാണ്.
ഒരു വട്ടം കൂടി ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ സ്യൂ നിര്‍ബന്ധിച്ചപ്പോഴായിരുന്നു ഇദ്ദേഹത്തിന് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയിരുന്നത്. ഇയാള്‍ക്ക് പുനരുജ്ജീവനം നല്‍കാന്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ നേരം ശ്രമിച്ചിട്ടും പ്രതികരണമൊന്നുമില്ലാതായപ്പോഴായിരുന്നു അവര്‍ ഹിക്കെയുടെ മരണം പ്രഖ്യാപിച്ചിരുന്നത്. ഭര്‍ത്താവിന് ഇതില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ സ്യൂവിനെ അറിയിച്ചത്. എന്നാല്‍ ഒരിക്കല്‍ കൂടി ശ്രമിക്കാന്‍ അവര്‍ ഡോക്ടറോട് താണ് കേണ് അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നുള്ള ശ്രമത്തിനൊടുവില്‍ പത്ത് മിനിറ്റിന് ശേഷം അദ്ദേഹത്തിന്റെ ഹൃദയം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
ബ്രിസ്റ്റോള്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ നിന്നായിരുന്നു ഹിക്കെ ചികിത്സ നേടിയിരുന്നത്. മൂന്ന് ദിവസമായിരുന്നു അദ്ദേഹം ഇവിടെ അബോധാവസ്ഥയില്‍ കിടന്നിരുന്നത്. ഇദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്നും അന്ത്യയാത്ര പറയാന്‍ എല്ലാ ബന്ധുക്കളോടും സുഹൃത്തുക്കളോടും ആശുപത്രിയിലെത്താന്‍ സ്യൂ അറിയിക്കുകയും ചെയ്തിരുന്നു. നിലവില്‍ നാല് മാസങ്ങള്‍ക്ക് ശേഷം ഹിക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഇതിന് പുറമെ ഒരാള്‍ക്ക് കാര്‍ഡിയാക് അറസ്റ്റ് വന്നാല്‍ അയാളുടെ ജീവന്‍ രക്ഷിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഇപ്പോള്‍ ഹിക്കെയ്ക്കും നല്ല ബോധ്യമുണ്ട്.
ഹൃദയത്തിന്റെ പ്രവര്‍ത്തനം നിന്ന് തൊട്ടടുത്ത മിനുറ്റില്‍ തന്നെ ഭാര്യ സിപിആറിന് വിധേയമാക്കിയതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും ഹിക്കെ ഓര്‍മിക്കുന്നു. താന്‍ മരിക്കുമെന്നുറപ്പായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതിന് വൈദ്യശാസ്ത്രപരമായി വ്യക്തമായ നിര്‍വചനം നല്‍കാനാവില്ലെന്നുമാണ് ഹിക്കെ വിശദീകരിക്കുന്നത്.
‘ സഡന്‍ അഡല്‍റ്റ് ഡെത്ത്’ എന്ന അവസ്ഥയാണ് ഹിക്കെ അഭിമുഖീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യുകെയില്‍ 30,000 പേര്‍ ഇതിന് വിധേയരാകുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ വെറും എട്ട് പേര്‍ മാത്രമേ രക്ഷപ്പെടുന്നുള്ളൂ. സ്യൂ ഇതിന് മുമ്പ് സിപിആര്‍ ചെയ്തിരുന്നില്ല. എന്നാല്‍ 999 കാള്‍ ഹാന്‍ഡ്‌ലറോട് ചോദിച്ച് മനസിലാക്കിയായിരുന്നു സ്യൂ ഇത് നിര്‍വഹിച്ചത്. അതിനാല്‍ ഹിക്കെയുടെ ജീവന്‍ രക്ഷപ്പെടുകയും ചെയ്തു. അതിനാല്‍ കാര്‍ഡിയാക് അറസ്റ്റ് ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ഉടന്‍ 999ലേക്ക് വിളിച്ച് സിപിആര്‍ പ്രക്രിയകളെ കുറിച്ച് ചോദിച്ച് മനസിലാക്കി അതുടന്‍ നിര്‍വഹിക്കണമെന്നും ഹിക്കെ ആവശ്യപ്പെടുന്നു.
Post Your Comments