ന്യൂഡല്‍ഹി: അപകടകരമായ ഗെയിമുകള്‍ തടയാന്‍ നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. ബ്ലൂ വെയില്‍ പോലെയുള്ള ഗെയിമുകളുടെ സ്വാധീനത്തില്‍ നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ഇതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ബ്ലൂ വെയില്‍ ചലഞ്ച് ഗെയിമിന് ഇരയായി നിരവധി പേര്‍ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം പരിശോധിക്കാന്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. സമാനമായ കേസുകള്‍ പരിഗണിക്കുന്നതില്‍ ഹൈക്കോടതികള്‍ക്ക് മേല്‍ക്കോടതി നിയന്ത്രണവും ഏര്‍പ്പെടുത്തി.
Post Your Comments