ന്യൂയോർക്ക്: യുഎസിലെ ടെക്സസില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. വീട്ടിലെ ഒരുവാഹനം കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് പുറത്തുപോയിവന്നുവെന്നാണ് സൂചന. എഫ്ബിഐക്കാണ് ഈ സൂചന ലഭിച്ചത്. ഇതേത്തുടർന്നു അന്വേഷണ സംഘം അയല്‍വാസികളോടു സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. പുതിയ കണ്ടെത്തല്‍ പിതാവിന്റെ മൊഴിയുമായി പൊരുത്തപ്പെടുന്നതല്ല.
പാൽ കുടിക്കാത്തതിന്റെ പേരിൽ കുട്ടിയെ ശിക്ഷിക്കുന്നതിനിടെയാണ് കുട്ടിയുടെ തിരോധാനം. പുലർച്ചെ മൂന്നിനു ശിക്ഷയായി കുട്ടിയെ വീടിനു പുറത്തിറക്കി നിർത്തിയെന്നും 15 മിനിറ്റിനു ശേഷം നോക്കിയപ്പോൾ കാണാതായെന്നുമാണ് വളർത്തച്ഛൻ പൊലീസിനു മൊഴി നൽകിയത്.
രണ്ടുവർഷം മുൻപു കേരളത്തിലെ അനാഥാലയത്തിൽ നിന്നു എറണാകുളം സ്വദേശി വെസ്ലി മാത്യുവും ഭാര്യ സിനിയും ചേർന്ന് ദത്തെടുത്ത ഷെറിനെയാണു കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മുതൽ ഡാലസിലെ റിച്ചാർഡ്സണിലുള്ള വീട്ടിൽനിന്നു കാണാതായത്. സംഭവത്തിൽ വെസ്ലി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Post Your Comments