Latest NewsNewsIndiaHighlights 2017

പടക്ക വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി പറയുന്നതിങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി പറയുന്നതിങ്ങനെ. പടക്ക വിൽപ്പന നിരോധനത്തിൽ വര്‍ഗീയത കലര്‍ത്തരുതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഒരു സംഘം വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു പരാമര്‍ശം.

വര്‍ഗീയതയുടെ നിറം ഉത്തരവില്‍ കലര്‍ത്താന്‍ ശ്രമിക്കുന്നതില്‍ ദുഃഖമുണ്ടെന്നും സുപ്രീം കോടതി സൂചിപ്പിച്ചു. കോടതി പടക്കം പൊട്ടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്‍പ് വില്‍പ്പന നടന്നിട്ടുണ്ട്. ഇത് ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കാം. ഇത്തവണത്തേത് പടക്കങ്ങള്‍ ഇല്ലാത്ത ദീപാവലി ആയിരിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കോടതിയെ സമീപിച്ചത് തലസ്ഥാനത്തെ പടക്കവില്‍പ്പനക്കാരാണ്. വ്യാപാരികള്‍ കോടതിയെ നിരോധനത്തിന് ഇളവ് വേണമെന്നും ഇല്ലെങ്കില്‍ ലക്ഷക്കണക്കിന് രൂപ മുടക്കി എത്തിച്ച സ്റ്റോക്ക് വിറ്റഴിക്കാന്‍ കഴിയാതെ വരുമെന്നും അറിയിച്ചു. എന്നാല്‍ മലിനീകരണ പ്രശ്നം ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളി.

വ്യാപാരികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി പടക്ക വില്‍പ്പന നടത്താന്‍ വ്യാപാരികള്‍ക്ക് അല്‍പ്പം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇതും നിരാകരിച്ചു. നിരോധനത്തില്‍ ഇളവ് വരുത്തില്ല. ഇത് ഒരു പരീക്ഷണമാണ്. ദീപാവലിക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button