Latest NewsNewsGulf

ദുബായിലെ ഈ റോഡുകളിൽ വേഗപരിധിയിൽ മാറ്റം

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് റോഡിലൂടെയും ദ എമിറേറ്റ്സ് റോഡിലൂടെയുമുള്ള വാഹനങ്ങളുടെ വേഗത നിയന്ത്രിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നിയന്ത്രിയിച്ചു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയുണ്ടായിരുന്നത് 110 ആയാണ് കുറച്ചത്. പുതിയ നിയമം ഞായറാഴ്ച (ഒക്ടോബർ 15) നിലവിൽ വരും.

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷയ്ക്കുമായാണ് പുതിയ നടപടി. ഈ റോഡുകളിൽ മുൻ വർഷങ്ങളിലുണ്ടായ അപകടനിരക്ക് പഠനവിധേയമാക്കിയപ്പോൾ 60 ശതമാനം അപകടങ്ങൾക്കും കാരണം അമിത വേഗമാണെന്ന് കണ്ടെത്തിയിരുന്നു. വലിയ വാഹനങ്ങളുടെ ബാഹുല്യവും അമിത വേഗവും ഇരു റോഡുകളിലും അപകട നിരക്ക് ഉയർത്തുന്നതായാണു കണ്ടെത്തിയത്. തുടർന്നാണ് നടപടി എടുക്കാൻ തീരുമാനിച്ചത്. വേഗം കുറയ്ക്കുന്നതോടെ അപകടനിരക്ക് കുറയ്ക്കാമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button