തിരുവനന്തപുരം: മെഡിക്കൽ ടൂറിസം കേരളത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്ന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. മെഡിക്കൽ ടൂറിസത്തിന്റെ സാധ്യത കേരളം ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല. പാരമ്പര്യവൈദ്യശാസ്ത്രത്തെയും സ്പെഷ്യാലിറ്റി ആശുപത്രികളുടെയും സേവനം സംയോജിപ്പിച്ചു മെഡിക്കല്‍ ടൂറിസം രംഗത്ത് മുന്നേറാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് തൊഴില്‍ സാധ്യത വർദ്ധിപ്പിക്കാനും സാമ്പത്തികനേട്ടം ഉണ്ടാക്കുവാനും സാധിക്കും. സംസ്ഥാനത്തിന്റെ വികസനത്തിന് മുഖ്യപങ്ക് വഹിക്കാൻ മെഡിക്കൽ ടൂറിസത്തിനു കഴിയും പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അഭിപ്രായപ്പെട്ടു.
യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് വർക്കല തിരുവമ്പാടി ബീച്ചിനു സമീപം ആരംഭിച്ച മെഡിബിസ് ആയുർ ഹോമിന്റെ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ പ്രമുഖ മെഡിക്കൽ ടൂറിസം കേന്ദ്രമായി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രമുഖ പ്രവാസി വ്യവസായി സോഹൻ റോയ് നയിക്കുന്ന യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സംരംഭമായ മെഡിബിസ് ടിവി തുടക്കം കുറിക്കുന്ന ഇന്ത്യയിലെ ആദ്യ മെഡിക്കൽ ടൂറിസം ശൃംഖലയാണ് മെഡിബിസ് ആയുർ ഹോം. ആരോഗ്യ രംഗത്തെ ആദ്യ ആഗോള ചാനല്‍ ആണ് മെഡിബിസ് ടി.വി.
Post Your Comments