Latest NewsKeralaNews

പുരുഷ വാണിഭ കേന്ദ്രങ്ങള്‍ വ്യാപകമാകുന്നു

കോഴിക്കോട്: സംസ്ഥാനത്ത് മെയില്‍ എസ്‌കോര്‍ട്ട് സംഘങ്ങള്‍ പിടിമുറുക്കുന്നു. തിരുവനന്തപുരത്ത് കോവളത്തും, കൊച്ചിയിലും കോഴിക്കോടും ആഗോള സെക്‌സ് വാണിഭത്തിന്റെ വലിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഈ വ്യവസായത്തിന്റെ വിളിപേര് ‘കൂത്താടി’ എന്നാണ്. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് പുരുഷ ശരീര വ്യാപാരം നടക്കുന്നത്. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

വിദേശ, അന്തര്‍ സംസ്ഥാന ടൂറിസ്റ്റുകളായ സ്ത്രീകളാണ് ഹോട്ടലുകളിലെ മുഖ്യ കസ്റ്റമര്‍മാര്‍. ഇവര്‍ക്കാവശ്യമായ എല്ലാ സംരക്ഷണവും ഹോട്ടലുകാര്‍ ഉറപ്പുവരുത്തും.
കൂടാതെ സ്വന്തമായി എസ്‌കോര്‍ട്ട് സൈറ്റുകള്‍ വഴി ബിസിനസുകള്‍ പിടിക്കുന്ന യുവാക്കളും ഉണ്ട്.

ഒരു ദിവസം ചിലവഴിക്കുന്നതിന് 15,000 മുതല്‍ 20,000 രൂപവരെയാണ് ഓഫര്‍. നാല് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം ചിലവിടുന്നതിന് 6000 രൂപമുതല്‍ 12000 വരെ ലഭ്യമാകും. 15 വയസ്സ് മുതല്‍ 30 വയസ്സ് വരെയുള്ളവര്‍ക്കാണ് ഡിമാന്‍ഡ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button