കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഉപവാസവേദിയില്‍ മഹിളാ മോര്‍ച്ചയുടെ ചാണകാഭിഷേകം. കൊട്ടാരക്കരയിലാണ് സംഭവം. റെയില്‍വേയുടെ അവഗണനയ്‌ക്കെതിരെ കൊടിക്കുന്നില്‍ നടത്തിയ ഉപവാസ സമരത്തിനുനേരെയാണ് ചാണകം തളി.
മഹിളാ മോര്‍ച്ചയുടെ ചാണകം തളിക്കല്‍ പരിപാടിയില്‍ ബി.ജെ.പി ജില്ലാ ജനറല്‍ ജില്ലാ സെക്രട്ടറി ജി. ഗോപകുമാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കൊടിക്കുന്നില്‍ ദളിതനായതിനാലാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകം തളിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ജാതീയമായി അധിക്ഷേപിക്കുകയാണ് ചെയ്തത്. അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും ഡി.സി.സി സെക്രട്ടറി പി. ഹരികുമാര്‍ ആവശ്യപ്പെട്ടു.
Post Your Comments