CinemaMovie SongsBollywoodEntertainment

പരസ്യമായി ഇക്കാര്യം ഞാന്‍ വെളിപ്പെടുത്തി, അതാണ്‌ ഇങ്ങനെ എല്ലാം ഉണ്ടായത്; കരണ്‍ ജോഹര്‍

സിനിമാ ലോകത്ത് മികച്ച സൗഹൃദങ്ങള്‍ എന്നും ഉണ്ടാകാറുണ്ട്. എന്നാല്‍ അവയില്‍ ചില കരടുകള്‍ വീണാല്‍ പിന്നെ ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചകള്‍ മാത്രമായി അത് മാറും. ബോളിവുഡിലെ മികച്ച ഒരു കൂട്ടുകെട്ടായിരുന്നു സംവിധായകന്‍ കരണ്‍ ജോഹറും നടി കജോളും. എന്നാല്‍ ചില പിണക്കങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായി. തന്റെ ആത്മകഥയില്‍ അതെല്ലാം കാരന്‍ വെളിപ്പെടുത്തിയതോടെ ബോളിവുഡില്‍ വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നു. മാധ്യമങ്ങള്‍ അത് ആഘോഷമാക്കി.

എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത പിണക്കമൊക്കെയാണെങ്കിലും കരണ്‍ ജോഹറിന്റെ മനസ്സില്‍ ഇപ്പോഴും കജോളിന് ആ പഴയ സ്ഥാനം തന്നെയാണുള്ളതെന്നാണ്, തന്റെ കൂട്ടുകാരിയെ അങ്ങനെ അങ്ങു മറക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ”ചില ബന്ധങ്ങള്‍ വളറെ പവിത്രമാണെന്നാണ് ഞാന്‍ കരുതുന്നത്, അവര്‍ നിങ്ങളെ വേദനിപ്പിച്ചാലോ ആ വേദനയില്‍ നിന്നു നിങ്ങള്‍ മുക്തമാകാതിരുന്നാലോ അത്തരം വികാരങ്ങളെല്ലാം നിങ്ങള്‍ക്കുള്ളില്‍ തന്നെ ഒതുക്കുന്നതാണ് നല്ലത്. പക്ഷേ ഞാന്‍ ഒരിക്കല്‍ പരസ്യമായി ഇക്കാര്യം പറഞ്ഞതാണ് എനിക്കു പറ്റിയ തെറ്റ്, അങ്ങനെയാണ് ഇതു പുറത്തായതും. എന്തായാലും അതു പറഞ്ഞു പോയി, ഇനി തിരിച്ചെടുക്കാനും കഴിയില്ല. ഞങ്ങള്‍ക്കിരുവര്‍ക്കും ആഗ്രഹമുണ്ട്, പഴയ രീതിയിലേക്ക് തന്നെ പോകാന്‍, കജോളിനോട് ഇപ്പോഴും എനിക്ക് ഒരുപാടു സ്‌നേഹവുമുണ്ട്” കരണ്‍ പറയുന്നു.

തന്റെ മക്കളായ യഷിന്റെയും റൂഹിയുടെയും കാര്യം ആദ്യം അറിയിച്ചതും കജോളിനെയാണെന്ന് കരണ്‍ പറയുന്നു. ”തിരിച്ചു മറുപടി അയക്കണം എന്നില്ല, പക്ഷേ എന്റെ മക്കളുടെ കാര്യം പത്രമാധ്യമങ്ങളിലൂടെയോ ഓണ്‍ലൈനിലൂടെയോ നീ അറിയരുതെന്ന് എനിക്കുണ്ട്. അവര്‍ എങ്ങനെയാണ് കാണാന്‍ ഇരിക്കുന്നതെന്ന് നീ കൂടി കാണണം എന്നാഗ്രഹിച്ചാണ് ഈ സന്ദേശം അയച്ചതെന്നും കരണ്‍ പറഞ്ഞു. അതിനു മറുപടിയായി കജോള്‍ ”അവര്‍ വളരെ മനോഹരമായിരിക്കുന്നു, എന്റെ മക്കള്‍ എന്നെ സ്‌നേഹിക്കുന്നതുപോലെ അവരും എല്ലാ സ്‌നേഹവും നിനക്കു നല്‍കട്ടെയെന്നു ഞാന്‍ പ്രത്യാശിക്കുന്നു”വെന്ന് കുറിച്ചു. എന്തായാലും കരണ്‍ ജോഹറും കജോളും ഒരിക്കല്‍ക്കൂടി സിനിമയിലും ജീവിതത്തിലും നല്ല സുഹൃത്തുക്കളാവാന്‍ കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button