Latest NewsKeralaNews

ശിവശ്ക്തിയോഗ കേന്ദ്രത്തിന്റെ മതില്‍ ചാടി രക്ഷപ്പെട്ട യുവതി പറഞ്ഞത് ഞെട്ടലുളവാക്കുന്ന കാര്യങ്ങള്‍ ; മതപരിവര്‍ത്തനവും പിന്നെ വേറെ ചിലതും

തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രത്തി നെതിരെ ആരോപണങ്ങളുമായി പെണ്‍കുട്ടി രംഗത്ത്. യോഗാകേന്ദ്രത്തിലെ ക്രൂര പീഡനങ്ങളെ തുടര്‍ന്ന് മതില്‍ച്ചാടി രക്ഷപ്പെട്ട കണ്ണൂര്‍ പിണറായി സ്വദേശി അഷിതയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

കെട്ടിയിട്ട്, വായില്‍ തുണി തിരുകി ദിവസങ്ങളോളം ക്രൂര പീഡനമായിരുന്നു. വായില്‍ തുണി തിരുകി ആയിരുന്നു അടിച്ചിരുന്നത്. യോഗാകേന്ദ്രത്തിന്റെ മതില്‍ച്ചാടി രക്ഷപ്പെട്ട താന്‍ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

താനൊരു മുസ്ലീം യുവാവുമായി ഇഷ്ടത്തിലായിരുന്നു, ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് തന്നെ യോഗാ കേന്ദ്രത്തില്‍ എത്തിച്ചത്.ലൗ ജിഹാദ് എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂര മര്‍ദ്ദനം. കാമുകനെ ഹിന്ദു മതത്തിലേയ്ക്ക് കൊണ്ടു വരുണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തയാറാകാതിരുന്ന തന്നെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോയി ഭ്രാന്താണെന്ന് വ്യാജരേഖ ഉണ്ടാക്കിയെന്നും പെണ്‍കുട്ടി പറയുന്നു.

ആശുപത്രിയില്‍ വെച്ച് ഒരു നേരം ഏഴു ഗുളികകള്‍ വരെ കഴിക്കേണ്ടതായി വന്നു. കൂടാതെ വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ വരെ ഒപ്പിടുവിച്ചു. ഇതിന്റെ തിരുവനന്തപുരത്തുള്ള ശാഖയിലും പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും അങ്ങോട്ട് അയയ്ക്കുമെന്നും ഭീഷണി ഉയര്‍ത്തിയതായും പെണ്‍കുട്ടി പറയുന്നു.
കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ മനോജ് എന്നയാളെ എല്ലാവരും പൂജിക്കണം. ആ പ്രത്യേക നിയമം അവിടെ ഉണ്ടായിരുന്നു. അവിടെ നിന്ന് രക്ഷപ്പെടുമ്പോള്‍ 50 ല്‍ അധികം കുട്ടികള്‍ ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button