Latest NewsKeralaNattuvarthaNews

അമ്മയെ കാട്ടാന ചവിട്ടിക്കൊന്നു, അച്ഛൻ മറ്റൊരു വിവാഹം കഴിച്ച് വേറെ പോയി: അനാഥരായി മനോജും സഹോദരിമാരും

മൂന്നാർ: കണ്ണൻ ദേവൻ കമ്പനി വാഗുവരൈ എസ്റ്റേറ്റിൽ കാട്ടാന ചവിട്ടി കണി വിജിയുടെ മക്കളെ തിരിഞ്ഞ് നോക്കാതെ സർക്കാർ. വിജിയുടെയും മഹേന്ദ്ര കുമാറിന്റെയും മക്കളാണ് മനോജും പ്രീതിയും (16) പ്രിയദർശിനിയും (13) ഇന്ന് തനിച്ചാണ് താമസം. അമ്മയെ കാട്ടാന ചവിട്ടി കൊന്നപ്പോൾ ഇവർക്ക് അച്ഛനുണ്ടായിരുന്നു. എന്നാൽ, അടുത്തിടെ അച്ഛൻ പുതിയ വിവാഹം കഴിച്ച് വേറെ വീട്ടിലേക്ക് താമസം മാറി. ഇതോടെ, മക്കൾ തനിച്ചാവുകയായിരുന്നു.

രണ്ട് സഹോദരിമാരെ പഠിപ്പിക്കാനും അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി മൂത്ത സഹോദരൻ മനോജ് പഠനം ഉപേക്ഷിച്ചിരിക്കുകയാണ്. അമ്മയുടെ മരണത്തിൽ നൽകാമെന്ന് പറഞ്ഞ നഷ്ടപരിഹാരം സർക്കാർ ഇതുവരെ നൽകിയില്ല. വനംവകുപ്പ് കയ്യൊഴിഞ്ഞതോടെയാണ് പഠനമുപേക്ഷിച്ച് മനോജ് സഹോദരിമാർക്കായി കൂലിപ്പണിക്ക് ഇറങ്ങിയത്. പ്ലസ് വണ്ണിൽ പഠിക്കുകയായിരുന്നു മനോജ്. സഹോദരിമാരെ തമിഴ്നാട്ടിലെ ഒരു ഹോസ്റ്റലിൽ നിർത്തിയാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. 16 കാരി പ്രീതി ഇപ്പോൾ പ്ലസ് വണ്ണിലാണ്. പ്രി.ദർശിനി എട്ടിലും. വിജി മരിച്ച സമയത്ത് അടിയന്തിര സഹായമായി 10000 രൂപ നൽകിയെങ്കിലും നഷ്ടപരിഹാരമായ അഞ്ച് ലക്ഷം രൂപ ഇതുവരെ നൽകിയിട്ടില്ല.

2021 സെപ്റ്റംബർ 24ന് പുലർച്ചെയാണ് വിജിയെ കാട്ടാന ചവിട്ടിക്കൊന്നത്. പൂപ്പാറ ഭാഗത്ത് വച്ചാണ് ഭർത്താവിനൊപ്പം ബൈക്കിൽ പോകുകയായിരുന്ന വിജിയെ കാട്ടാന ആക്രമിച്ചത്. റോഡിന് നടുവിലേക്ക് ബൈക്ക് മറിഞ്ഞു വീണു. വിജിയെ ആന ചവിട്ടി കൊന്നു. എന്നാൽ, മഹേന്ദ്രകുമാറിനെ കാട്ടാന ആക്രമിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button