Latest NewsNewsIndia

രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ഇന്ത്യ

ജനീവ: ആണവ നിർവ്യാപന കരാറിൽ (എൻപിടി) ആണവായുധങ്ങൾ പൂർണമായും ഒഴിവാക്കിക്കൊണ്ട് ഒപ്പിടാനില്ലെന്ന് ഇന്ത്യ. എന്നാൽ രാജ്യാന്തര സമൂഹത്തിനൊപ്പം ആണവ സ്ഫോടന പരീക്ഷണങ്ങൾ നടത്തില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കും.

യുഎൻ പൊതുസഭയിൽ നിരായുധീകരണം സംബന്ധിച്ച യുഎൻ ആലോചനാ സമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അമൻദീപ് സിങ് ഗില്ലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആണവായുധങ്ങളുടെ ഉപയോഗം സംബന്ധിച്ച യുഎൻ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും ആണവനിർവ്യാപനം സംബന്ധിച്ച് ഇന്ത്യയുടെ സ്ഥാനം അറിയാവുന്നതാണ്. അക്കാര്യത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കേണ്ട ആവശ്യമില്ല. ആഗോള തലത്തിൽ ആണവനിർവ്യാപന‌ത്തിന് ഒപ്പം നിൽക്കാനും നീക്കങ്ങളെ ശക്തിപ്പെടുത്താനും ഇന്ത്യ മുൻപന്തിയിലുണ്ടാകും.

ആണവനിർവ്യാപന കരാറില്‍ അംഗമല്ലെങ്കിലും അതിന്റെ ലക്ഷ്യത്തോടും നയങ്ങളോടും ചേർന്നു നിൽക്കുന്ന സമീപനമാണ് ഇന്ത്യയുടേത്. ആണവായുധങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അതിന്റെ ശ്രമങ്ങളോടും അങ്ങനെതന്നെയെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button