നെടുമ്പാശേരി: സംസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. 18 കിലോ എഫ്രിഡിനും 600 ഗ്രാം എൻഅസൈറ്റൽ അന്ത്രാനിലിക് ആസിഡുമാണ് പിടികൂടിയത്. അന്തരാഷ്ട്ര വിപണയിൽ ഒരു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണിത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് രഹസ്യവിവരത്തെ തുടർന്നാണ് പിടികൂടിയത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് മയക്കു മരുന്ന് പിടിച്ചത്.
നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചെന്നൈ സോണൽ യൂണിറ്റിനാണ് രഹസ്യം വിവരം കിട്ടിയത്. അവിടുന്ന കിട്ടിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സബ്സോൺ ഉദ്യോഗസ്ഥർ മയക്കു മരുന്ന് പിടിച്ചത്. മലേഷ്യക്കു കടത്താനായി കൊണ്ടു വന്ന മയക്കുമരുന്നാണ് പിടികൂടിയത് എന്നു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു.
Post Your Comments