KeralaLatest NewsNews

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരം നടത്തുന്നവര്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരം നടത്തുന്നവരെ പുറത്താക്കാമെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധര്‍ണയും പട്ടിണി സമരവും സത്യഗ്രഹവും അനുവദിക്കില്ല. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് സ്ഥാപനങ്ങളില്‍ പോകുന്നതെന്നും ഹൈക്കോടതി പറഞ്ഞു.

രാഷ്ട്രീയ പ്രവര്‍ത്തനത്തില്ല വിദ്യാര്‍ത്ഥികളെ പഠനത്തിനയക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. ജനാധിപത്യ സമരത്തില്‍ ഇത്തരം സമരമുറകള്‍ക്ക് സ്ഥാനമില്ല എന്നാണ് കോടതി പറഞ്ഞത്. പഠനവും രഷ്ട്രീയവും രണ്ടും കൂടി ഒന്നിച്ചു പോകില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണെങ്കില്‍ പഠനം നിര്‍ത്തി പോകണം.

കോളേജിനകത്തോ ചുറ്റുമോ പരിസരത്തോ സമരപന്തലും പിക്കറ്റിങ്ങും അനുവദിക്കരുത്. ഇക്കാര്യം പോലീസ് ശ്രദ്ധിക്കണം. കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ കാമ്പസില്‍ സമാധാനം ഉറപ്പാക്കാന്‍ പോലിസ് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button