തിരുവനന്തപുരം: തലസ്ഥാനത്ത് അപകടത്തില്‍ പരിക്കേറ്റ സ്ത്രീക്ക് സഹായവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ . പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങി വരുന്ന വേളയിലാണ് കെ കെ ശൈലജ വാഹനമിടിച്ച് പരിക്കേറ്റ സ്ത്രീയെ കണ്ടത്. തിരുവനന്തരപുരം പിഎന്‍ജി ജംഗഷനിലായിരുന്നു സംഭവം. ഓട്ടോ ഇടിച്ചതിനു തുടര്‍ന്ന് പരിക്ക് പറ്റിയ യുവതിയെ മന്ത്രി തന്റെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്കി. ഇതിനു പുറമെ സമീപത്തുള്ള ആശുപത്രിയിലെ ഡോക്ടറെ വിളിച്ച ആവശ്യമായ ചികിത്സ നല്‍കണമെന്നും നിര്‍ദേശിച്ചു. യുവതിക്കു കാല്‍മുട്ടിന് ചെറിയ പരിക്ക് ഉണ്ട്. ഇപ്പോള്‍ യുവതി കാഷ്വാലറ്റിയില് ചികിത്സയിലാണ്.
Post Your Comments