Latest NewsKeralaNews

വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി

കോയമ്പത്തൂര്‍: വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ഒ​ന്ന​ര​കി​ലോ സ്വ​ര്‍​ണമാണ് കസ്റ്റംസ് പിടിച്ചത്. ഇവ ശ്രീ​ല​ങ്ക​യി​ല്‍​ നിന്നും കോയമ്പത്തൂര്‍ വിമാനത്താവളം വഴി ഇന്ത്യയിലേ​ക്കു ക​ട​ത്താനായിരുന്നു നീക്കം. ഉ​ബ​യ​ത്തു​ള്ള, നൂ​ര്‍​ഫ​റീ​ന, സി​ദ്ധി​ഖ് എ​ന്നി​വ​രെ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

പ്രതികൾ ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍​ലൈെ​ന്‍​സ് മുഖേനയാണ് വന്നത്. ശരീരത്തിൽ ധാരാളമായി ആ​ഭ​ര​ണങ്ങ​ള്‍ അ​ണി​ഞ്ഞാണ് ഇവർ വന്നത്. ഇതു കണ്ട് സംശയം തോന്നിയ ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാണ് പ്രതികൾ പിടിലായത്. ഇവരിൽ നിന്നും പിടികൂടിയ സ്വര്‍ണത്തിനു അ​മ്പ​തു​ല​ക്ഷം രൂ​പ വിലമതിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button