ന്യൂഡൽഹി: കോൺഗ്രസിലെ പ്രബല വിഭാഗം ഒന്നടങ്കം സ്ത്രീ വിഷയത്തിൽ കേസിലകപ്പെട്ടതിൽ ഹൈക്കമാണ്ടിന് ആശങ്ക. ദേശീയതലത്തില്‍ തന്നെ പ്രതിഛായയെ ബാധിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ഭയം. ഗുജറാത്ത് കർണ്ണാടക തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ ആയുധമാക്കാൻ ഇതുപയോഗിക്കുമെന്നതിലാണ് നേതൃത്വത്തിന് കൂടുതൽ ആശങ്ക. കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍, ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, വി.ഡി. സതീശന്‍ എന്നിവരെ ഡല്‍ഹിക്കു വിളിപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയിലുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു സോളാര്‍ കേസ് വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് കൈമാറി. ഇന്ന് ഉച്ച കഴിഞ്ഞു ഇതിനെപ്പറ്റിയുള്ള ചർച്ചകൾ നടക്കും. സമാനതകളില്ലാത്ത പ്രതിസന്ധിയാണു പാര്‍ട്ടി കേരളത്തില്‍ നേരിടുന്നതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്ത്രീവിഷയത്തില്‍ നേതാക്കള്‍ കൂട്ടത്തോടെ നിയമനടപടി നേരിടുന്നതു ദേശീയതലത്തില്‍തന്നെ പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിക്കും.നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്രനേതൃത്വത്തെ വെല്ലുവിളിച്ച ഉമ്മന്‍ ചാണ്ടിയോടു നീരസമുണ്ടെങ്കിലും പ്രതിസന്ധിയിൽ ഒറ്റക്കെട്ടായി നിൽക്കാനാണ് കേന്ദ്ര നേതൃത്വം നിർദ്ദേശിക്കുന്നത്.
സംസ്ഥാനരാഷ്ട്രീയത്തിലെ നിലനില്‍പ്പിന്റെ പ്രശ്നമായതിനാല്‍ ഐ ഗ്രൂപ്പും മുതലെടുപ്പിന് ശ്രമിക്കില്ലെന്നാണ് റിപ്പോർട്ട്.വനിതാസംവരണ ബില്ലും സ്ത്രീസുരക്ഷാനിയമങ്ങളും കൊണ്ടുവന്നു പ്രതിഛായ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കുമ്ബോള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ സ്ത്രീ പീഡനക്കേസിൽ പെട്ടതാണ് കേന്ദ്ര നേതൃത്വത്തെ കുഴക്കുന്നത്.അക്രമരാഷ്ട്രീയം ചര്‍ച്ചയാക്കി ദേശീയതലത്തില്‍ ബി.ജെ.പിയും സി.പി.എമ്മും പോര്‍മുഖം തുറന്നതോടെ കേരളത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമായി മാറുന്നുവെന്ന ആശങ്കയും ഉണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ സംഘടനാതെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടും കേരളത്തില്‍ ഇതുവരെ അതിനായിട്ടില്ല.അതുകൊണ്ടു തന്നെ ഇനി നേതൃത്വം ശക്തമായി ഇടപെടും. സോളാര്‍ കേസ് നാണക്കേടായതോടെ ഹൈക്കമാന്‍ഡിനെ എതിര്‍ക്കാന്‍ ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്കു കഴിയുകയുമില്ല.
Post Your Comments