Latest NewsNewsIndia

ശീതളപാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ കൊക്കക്കോളയുടെ നീക്കം

ന്യൂഡൽഹി: തുടര്‍ച്ചയായി ശീതളപാനീയങ്ങള്‍ ഉപയോഗിക്കുന്നത് പൊണ്ണത്തടിക്കും പ്രമേഹത്തിനും കാരണമാകുന്നതായി പഠനങ്ങൾ പുറത്ത് വരുന്നതിന്റെ പശ്ചാത്തലത്തിൽ ഉയര്‍ന്ന അളവിൽ ശീതളപാനീയങ്ങളിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി കൊക്കക്കോള കമ്പനിയുടെ ശ്രമം.

പാനീയങ്ങളിലെ പഞ്ചസാരയുടെ അംശം കുറയ്ക്കുന്നതിനായി സ്റ്റീവിയ ഉപയോഗിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. പഞ്ചസാരക്കൊല്ലി എന്നറിയപ്പെടുന്ന സസ്യത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സ്റ്റീവിയ ഇരട്ടി മധുരമേറിയതും പ്രമേഹരോഗികള്‍ക്ക് മികച്ചതുമാണ്. മാസ, ഫാന്റ എന്നിവയില്‍ പഞ്ചസാരയുടെ ആളവ് കുറച്ച്‌ സ്റ്റീവിയ ചേർക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button