ന്യൂഡല്‍ഹി: പെണ്‍കുട്ടിയുടെ ശൈശവ വിവാഹബന്ധം കോടതി മുഖേന റദ്ദാക്കി. ഫേസ്ബുക്ക് ചിത്രം തെളിവായി പരിഗണിച്ചാണ് കോടതി നടപടിയെടുത്തത്. പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത രഹസ്യവിവാഹത്തിന്റെ ഫോട്ടോയാണ് തുണയായത്.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം നടന്നത്. സുശീല വിഷ്‌നോനി എന്ന 19കാരിയാണ് പരാതി നല്‍കിയത്. ബാലാവകാശ കമ്മീഷനാണ് പെണ്‍കുട്ടിക്ക് സഹായം നല്‍കിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ ഭര്‍ത്താവ് നിഷേധിച്ചു. വിവാഹം കഴിഞ്ഞിട്ടില്ലെന്നും നിശ്ചയം മാത്രമാണ് കഴിഞ്ഞതെന്നും ഭര്‍ത്താവ് പറയുന്നു.
വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ അഭിനന്ദിക്കുന്ന സന്ദേശങ്ങളുമാണ് പെണ്‍കുട്ടിയെ കോടതിയില്‍ സമര്‍പ്പിച്ചത്. 2010ലാണ് വിവാഹം നടന്നത്. തനിക്ക് പഠിക്കണമെന്നായിരുന്നു ആഗ്രഹം. നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.
Post Your Comments