വാഷിങ്ടണ്‍ : ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ ഇന്ത്യ തല ഉയര്‍ത്തി നില്‍ക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ അതികൂര്‍മ്മ ബുദ്ധിയില്‍ പിറന്ന പല സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ഇന്ന് ലോകമാകെ കൈയടി നേടിയിരിക്കുകയാണ്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ വിപുലപ്പെടുത്താനുള്ള സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍ യുഎസില്‍ ഇന്ത്യയെക്കുറിച്ച് ‘പോസിറ്റീവ് മൂഡ്’ നല്‍കുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ജി-20 രാജ്യങ്ങളുടെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ സംബന്ധിക്കാനായി യുഎസിലെത്തിയതായിരുന്നു അദ്ദേഹം. അമേരിക്കന്‍ നിക്ഷേപകര്‍ക്കിടയില്‍ ഇന്ത്യ നടത്തിയ പരിഷ്‌കാരങ്ങളെക്കുറിച്ചും രാജ്യത്തിന്റെ ഭാവി കഴിവിനെക്കുറിച്ചുമുള്ള വ്യക്തമായ ധാരണയുണ്ടെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
യുഎസ് നിക്ഷേപകരുമായും ട്രംപ് ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകളില്‍നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും ജയ്റ്റ്‌ലി പറഞ്ഞു. വാഷിങ്ടണിലെത്തിയ ജയ്റ്റ്‌ലി ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂചിനുമായും വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസുമായും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാര – സാമ്പത്തിക ബന്ധത്തെക്കുറിച്ചും ഇരുരാജ്യങ്ങളുടെയും പൊതുവായ ആശങ്കകളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
രാജ്യാന്തര നാണയനിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷിക യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ന്യൂയോര്‍ക്കിലും ബോസ്റ്റണിലും സന്ദര്‍ശനം നടത്തിയ അദ്ദേഹം നിക്ഷേപകരെ അഭിസംബോധന ചെയ്തു. കൊളംബിയ, ഹാര്‍വാഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചിരുന്നു. ഞായറാഴ്ച അദ്ദേഹം ഇന്ത്യയിലേക്കു തിരിക്കും.
Post Your Comments