അഹമ്മദാബാദ്: കോൺഗ്രസ് പാർട്ടിയാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ നിന്ന് ലാഭമുണ്ടാക്കിയതെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഉമാഭാരതി. മഹാത്മാ ഗാന്ധി സ്വാതന്ത്ര്യത്തിനു ശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്നാണ് പറഞ്ഞത്. മാത്രമല്ല പുതിയൊരു രാഷ്ട്രീയ പാർട്ടി ഉയർന്നു വരണമെന്നും നിർദേശിച്ചു. പക്ഷേ മറ്റൊന്നാണ് സംഭവിച്ചത്. ഗുജറാത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ വിഷയത്തിൽ നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റു ഗാന്ധി കൊല്ലപ്പെട്ടതു മുതൽ പ്രശ്നങ്ങളുണ്ട്. സംഭവത്തിനു ശേഷം ജനസംഘത്തിന്റെയും ആർഎസ്എസിന്റെയും പ്രതിഛായയ്ക്ക് മങ്ങലുണ്ടായി. അവരെല്ലാ ഏറെ ‘അനുഭവിക്കേണ്ടി’ വന്നെന്നും ഉമാഭാരതി പറഞ്ഞു.
സുപ്രീം കോടതി ഗാന്ധി വധക്കേസ് പുനഃരന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഉമാഭാരതിയുടെ പ്രതികരണം. പുനഃരന്വേഷണത്തിന് എന്തെങ്കിലും സാധ്യതയുണ്ടോയെന്നു പരിശോധിക്കാനായി അമിക്കസ് ക്യൂറിയെയും കോടതി നിയോഗിച്ചിരിക്കുകയാണ്.
Post Your Comments