Latest NewsNewsInternational

മകൻ സ്ത്രീയായി മാറി, അമ്മ പുരുഷനും; വ്യത്യസ്തമായ ഈ ജീവിതകഥ ഇങ്ങനെ

പതിനൊന്ന് വയസുവരെ തങ്ങൾ വളർത്തിയ മകൻ പെട്ടെന്നൊരുദിവസം തനിക്ക് പെണ്ണാകണമെന്ന് പറഞ്ഞാൽ എത്ര അച്ഛനമ്മമാർ അതിനെ സ്വീകരിക്കാൻ തയ്യാറാകും. കോറി മെയ്സൺ എന്ന ആൺകുട്ടിയുടെയും അമ്മയുടെയും കഥ അത്തരത്തിൽ ഒന്നാണ്. പതിനൊന്നു വയസ്സു പ്രായമുള്ളപ്പോഴാണ് തന്റെയുള്ളിലുള്ളത് പെൺമനസ്സാണെന്ന് കോറി തിരിച്ചറിയുന്നത്. വീട്ടുകാരെ ഓർത്ത് കോറി അതെല്ലാം രഹസ്യമാക്കി വെച്ചെങ്കിലും ഒരു ദിവസം ഇക്കാര്യം മാതാപിതാക്കളോട് പറയാൻ ‘അവൾ’ തീരുമാനിച്ചു. അവളെപ്പോലും ഞെട്ടിച്ചുകൊണ്ട് അമ്മയും അച്ഛനും ഒരുപോലെ സമ്മതം മൂളുകയായിരുന്നു.

മകന്റെ ആഗ്രഹം അറിഞ്ഞതോടെ അമ്മ എറികാ മെയ്സണും തന്റെ മനസിലുള്ളത് പുറത്തുപറയുകയുണ്ടായി. കോറി പെണ്ണായി അറിയപ്പെടാനായിരുന്നു ആഗ്രഹിച്ചതെങ്കിൽ അമ്മ ആണായി അറിയപ്പെടാൻ ആഗ്രഹിച്ചവളായിരുന്നു. ഒടുവിൽ ഭർത്താവിന്റെ പിന്തുണയോടുകൂടി ഇവർ ആണായി മാറുകയും ചെയ്‌തു. താൻ സ്ത്രീയെപ്പോലെ ജീവിക്കുന്നതും ഗർഭിണിയാകുന്നതുമൊക്കെ എന്നും വെറുത്തിരുന്നുവെന്നാണ് എറിക് ആയി മാറിയ എറികാ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button