Latest NewsKeralaNews

പോലീസ് വകുപ്പിൽ വൻ അഴിച്ചുപണിക്ക് സാധ്യത :ഹേമ ചന്ദ്രനേയും പത്മകുമാറിനെയും സസ്‌പെൻഡ് ചെയ്‌തേക്കും

തിരുവനന്തപുരം :സോളാർ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വിമർശന വിധേയരായ ഡി.ജി.പി. എ. ഹേമചന്ദ്രന്‍, എ.ഡി.ജി.പി. പത്മകുമാര്‍, ഡിവൈ.എസ്.പി. ഹരികൃഷ്ണന്‍ എന്നിവരെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും.

കഴിഞ്ഞ വർഷം സരിത എസ് . നായർ മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡി.ജി.പി. ലോക്നാഥ് ബെഹ്‌റയ്‌ക്കു കൈമാറി.ഈ പരാതി പുതിയ അന്വേഷണ കമ്മിഷന് കൈമാറും.കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇന്റലിജന്‍സ് മേധാവിയായിരുന്ന ഹേമചന്ദ്രനെ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി.യിലേക്കാണ് നിയോഗിച്ചത്. ഫലത്തില്‍ തരംതാഴ്ത്തലിന് തുല്യമാണ്. ഡി.ജി.പി. റാങ്കുകാര്‍ക്ക് ഒരിക്കലും നല്‍കാത്ത പദവിയാണിത്. പോലീസില്‍ ഐ.ജി. റാങ്കിലുള്ളവര്‍ മാത്രമാണ് ഇതിനുമുമ്പ് കെ.എസ്.ആര്‍.ടി.സി. എം.ഡി.യായിട്ടുള്ളത്.

തന്‍റെ അശ്ലീലദൃശ്യങ്ങള്‍ പുറത്തുവിട്ടത് എ.ഡി.ജി.പി. പത്മകുമാറാണെന്നാണ് സരിതയുടെ പരാതി.കത്തില്‍ പരാമര്‍ശമുള്ളവരുടെ പേരില്‍ ക്രിമിനല്‍ക്കേസെടുക്കണമെന്ന അന്വേഷണകമ്മിഷന്‍ ശുപാര്‍ശപ്രകാരം പത്മകുമാര്‍ പീഡനക്കേസില്‍ പ്രതിയാകാനും സാധ്യതയുണ്ട്. പോലീസ് അക്കാദമി ഡയറക്ടറായിരുന്ന പത്മകുമാറിനെ മാര്‍ക്കറ്റ് ഫെഡ് എം.ഡി.യാക്കി മാറ്റിയിട്ടുണ്ട്. തൃശ്ശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍. അജിത്കുമാറിനെതിരേ വകുപ്പുതല നടപടിക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഡിവൈ.എസ്.പി. ഹരികൃഷ്ണനെതിരെയും നടപടിയുണ്ടാകും.

സോളാര്‍ അന്വേഷണസംഘത്തിലെ എസ്.പി.മാരായിരുന്ന റെജി ജേക്കബിനെ ‘കെപ’ അസിസ്റ്റന്റ് ഡയറക്ടറായും ജി. അജിത്തിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിലേക്കും മാറ്റി. എസ്.പി. കെ. സുദര്‍ശനെ തിരുവനന്തപുരം ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. നിലവില്‍ നടിയെ ആക്രമിച്ചകേസിലെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഡിവൈ.എസ്.പി. ജെയ്സണ്‍ ജോസഫിനെയും എസ്.ഐ. ബിജു ലൂക്കോസിനെയും കാസര്‍കോട്ടേക്കും സി.ഐ. ബി. റോയിയെ പത്തനംതിട്ട ക്രൈംബ്രാഞ്ചിലേക്കും മാറ്റി.
ഉന്നത പോലീസുദ്യോഗസ്ഥര്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ചാണ്ടിയെ രക്ഷിച്ചുവെന്നാണ് സോളാര്‍കമ്മിഷന്‍റെ  വിലയിരുത്തല്‍. അന്വേഷിച്ച ഉദ്യോഗസ്ഥര്‍ പല വിവരവും മറച്ചുെവച്ചുവെന്നും കണ്ടെത്തി. ഈ സാഹചര്യത്തിലാണ്, ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിക്ക് കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. ഇവരെല്ലാം ക്രിമിനല്‍, വിജിലന്‍സ് കേസുകള്‍ നേരിടേണ്ടിവരും.

പുതിയ സാഹചര്യത്തില്‍ കേരളാ പോലീസില്‍ വന്‍ അഴിച്ചുപണി വരും. വിജിലന്‍സ് ഡയറക്ടറായി പുതിയ ആളെ ഉടന്‍ നിയമിക്കും. ഡല്‍ഹിയില്‍ വര്‍ക്കിങ് അറേഞ്ച്മെന്റില്‍ കഴിയുന്ന അസ്താന മടങ്ങിവരുന്നില്ലെങ്കില്‍ ഡി.ജി.പി. റാങ്കുള്ള ശ്രീലേഖയ്ക്കാണ് കൂടുതല്‍ സാധ്യത. ക്രൈംബ്രാഞ്ചിലും പുതിയ തലവന്‍ വരും. സര്‍ക്കാരിന് പ്രിയങ്കരനായ ഫയര്‍ഫോഴ്സ് മേധാവി ടോമിന്‍ ജെ. തച്ചങ്കരി വീണ്ടും പ്രധാനപദവികളിലൊന്നില്‍ നിയമിതനായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button