Latest NewsNewsIndia

പെണ്‍കുട്ടികള്‍ക്കായി പുതിയ പദ്ധതിയുമായി ഈ സര്‍ക്കാര്‍

ഭോപ്പാല്‍ : മധ്യപ്രദേശ് സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്കായി പുതിയ പദ്ധതികള്‍ ആരംഭിച്ചു. ബുക്കും സൈക്കിളും ലാപ്‌ടോപ്പും 12 -ാം ക്ലാസ് പരീക്ഷയില്‍ 85 ശതമാനം മാര്‍ക്ക് വാങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി നല്‍കും.

31 കോടി രൂപയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. 2000 രൂപ വീതം ആറാം ക്ലാസില്‍ പ്രവേശനം നേടുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കും. കൂടാതെ ഉയര്‍ന്ന ക്ലാസിലേക്ക് പ്രവേശനം നേടുമ്പോഴും പണം നല്‍കും.

മാത്രമല്ല പെണ്‍കുട്ടികളെ പോലീസ് സേനയിലേക്ക് റിക്രൂട്ട് ചെയ്യും. ഇതിനായി 158 സെമി ഉയരം എന്നുളളതില്‍ ഇളവ് വരുത്തും.ഇതോടെ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് പോലീസ് സേനയുടെ ഭാഗമാകാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button