Latest NewsNewsIndia

കോടികളുടെ തട്ടിപ്പു നടത്തിയ മലയാളി പത്ര പ്രവര്‍ത്തക അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ കോടികളുടെ തട്ടിപ്പു നടത്തിയ മലയാളി പത്ര പ്രവര്‍ത്തക അറസ്റ്റില്‍. ദി വേര്‍ഡിക്‌ട് എന്ന ഇംഗ്ലീഷ് ടാബ്ലോയിഡ് ന്യൂസ് പേപ്പറിന്റെ ചീഫ് എഡിറ്റര്‍ ആയിരുന്ന കൃഷ്ണാ അര്‍ജുന്‍ ആണ് മുംബൈയില്‍ ജാമ്യമില്ലാ വാറന്റില്‍ അറസ്റ്റില്‍ ആയിരിക്കുന്നത്. ഏകദേശം പത്തു കോടിയുടെ തട്ടിപ്പു ഇവർ നടത്തിയിട്ടുണ്ടെന്നാണ് വിവരം. സോണിയ ഗാന്ധി തുടങ്ങിയ കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുമായുള്ള ബന്ധം പറഞ്ഞാണ് ഇവര്‍ മുംബൈയില്‍ ഏകദേശം പത്തു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയത്.

ഇവരുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സന്തോഷ് പല്ലശ്ശനയുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പല പ്രാവശ്യം ഇവരുടെ മേല്‍ പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ലെന്നും അന്റോപ് ഹില്‍ ഡി സി പി അംബികയെ നേരിട്ട് വിളിച്ചു പറഞ്ഞ പരാതിയിലാണ് അറസ്റ്റ് ഉണ്ടായതെന്നും സന്തോഷ് പല്ലശ്ശന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button