Latest NewsKeralaNews

കുറ്റങ്ങളുടെ ഒരു ശതമാനത്തിനുത്തരവാദി താനാണെങ്കില്‍ പൊതുരംഗത്ത് ഉണ്ടാകില്ലെന്ന് ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: സർക്കാരും എൽഡിഎഫും ആക്ഷേപിക്കുന്ന വിധത്തിലുള്ള കുറ്റങ്ങളുടെ ഒരു ശതമാനത്തിനെങ്കിലും ഉത്തരവാദി താനാണെങ്കിൽ പിന്നെ പൊതു രംഗത്ത് നിൽക്കില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിനെ രാഷ്ട്രീയപരമായിട്ടല്ല, നിയമപരമായി നേരിടും. തെറ്റുചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസം ഉള്ളതു കൊണ്ടാണ് നിയമപരമായി തന്നെ നേരിടുന്നതെന്നും , രാഷ്ട്രീയപരമായി പ്രശ്‌നത്തെ നേരിടുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

അന്വേഷണത്തിലെ ടേംസ് ഓഫ് റഫറന്‍സിന്റെ കണ്ടെത്തലുകളെ സംബന്ധിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും, കണ്ടെത്തലുകള്‍ പുറത്തുവിടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാൽ ഇത്തരം ആരോപണങ്ങള്‍ കാണിച്ച് യുഡിഎഫിനെയും, കോണ്‍ഗ്രസിനെയും ബലഹീനമാക്കാം എന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button