കോഴിക്കോട് : ബേപ്പൂരിന് സമീപം പുറംകടലില്‍ ബോട്ട് മുങ്ങിയത് കപ്പലിടിച്ചിട്ടാണെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍. അപകടത്തിൽ നിന്ന് രക്ഷപെട്ടവരാണ് കപ്പൽ ഇടിച്ചതിന്റെ സൂചനകൾ നൽകിയത്. കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ‘ ഇമ്മാനുവന്‍’ എന്ന മത്സ്യബന്ധന ബോട്ടാണ് ബേപ്പൂരില്‍ നിന്നും 50നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ മുങ്ങിയത്. കാണാതായ നാല് പേർക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.
നാലുപേരെ കാണാതായതായി കോസ്റ്റ്ഗാര്‍ഡും ബേപ്പൂര്‍ കോസ്റ്റല്‍ പോലീസും സ്ഥിരീകരിച്ചു. വെളിച്ച സംവിധാനമടക്കം ഉപകരണങ്ങളുമായി കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ കൊച്ചിയില്‍ നിന്നുളള ഡോണിയര്‍ എയര്‍ക്രാഫ്റ്റ് പതിവ് പരിശോധന പറക്കലിനിടെയാണ് ബോട്ട് മുങ്ങിയത് കണ്ടത്. ഇതിനിടെ സമീപത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ബോട്ടിലെ മീന്‍പിടുത്തക്കാര്‍ മുങ്ങിയ ബോട്ടിൽ നിന്ന് രണ്ട് പേരെ രക്ഷപെടുത്തിയിരുന്നു.
Post Your Comments