കൊച്ചി: സോളാര്‍ കേസും സരിതാ നായരും മാധ്യമങ്ങളില്‍ കത്തി നിന്നിരിന്നപ്പോഴാണ് അബ്ദുള്ള കുട്ടിയും മാധ്യമങ്ങളില്‍ ഇടം പിടിച്ചത്. അബ്ദുള്ള കുട്ടിയും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് സരിതാ നായരുടെ വെളിപ്പെടുത്തല്‍ അന്ന് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് വിവാദം കെട്ടടങ്ങിയപ്പോള്‍ അബ്ദുള്ള കുട്ടിയും വിസ്മൃതിയാലായി.
ഇപ്പോള്‍ വീണ്ടും സോളാറും സരിതാ നായരും വീണ്ടും കത്തിപ്പടരുമ്പോള്‍ അബ്ദുള്ള കുട്ടിയും മാധ്യമശ്രദ്ധ നേടുന്നു. അന്റെ രണ്ടു മക്കളാണെ സത്യം, ആ സ്ത്രീയെ താന്‍ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലെന്നാണ് എ.പി അബ്ദുളളക്കുട്ടിയുടെ നിലപാട്.
യുഡിഎഫ് കാലത്ത് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച കേസാണ് സോളാര്‍ തട്ടിപ്പ് കേസെന്നും അബ്ദുളളക്കുട്ടി പറയുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ശിവരാജന്റെ നേതൃത്വത്തിലുളള സംഘം ജുഡീഷ്യല്‍ അന്വേഷണം നടത്തിയതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും അതില്‍ കേസെടുത്ത് നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. അബ്ദുളളക്കുട്ടിക്കും ഹൈബി ഈഡനുമെതിരെ മാനഭംഗത്തിന് ക്രിമിനല്‍ കേസെടുക്കാനാണ് തീരുമാനം.
Post Your Comments