അഹമ്മദാബാദ്: അമളികളുടെ പേരില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ട്രോളിയ ട്രോളന്മാർക്ക് ചാകരയുമായി രാഹുലിന്റെ വീണ്ടുമൊരു അബദ്ധം. ഗുജറാത്തി വായിക്കാനറിയാതെ രാഹുല്‍ മൂത്ര ശങ്ക വന്നപ്പോൾ ഓടിക്കയറിയത് സ്ത്രീകളുടെ ടോയിലറ്റിൽ ആണ്. ഉദ്ദേപൂര്‍ ജില്ലയിലെ ഛോട്ടയിലാണ് സംഭവം. നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാഹുല്‍ പെട്ടെന്ന് കണ്ണില്‍പെട്ട ഒരു ശൗചാലയത്തിലേക്ക് കയറുകയായിരുന്നു.
ശൗചാലയത്തെ വേര്‍തിരിച്ചറിയുന്ന സൂചനകളൊന്നുമില്ലായിരുന്നെങ്കിലും, മഹിളാവോ മാതേ ശൗചാലയേ എന്ന പോസ്റ്റര്‍ അവിടെയുണ്ടായിരുന്നു. കയറിക്കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് അബദ്ധം മനസിലായത്. ഉടന്‍ തന്നെ തിരിച്ചിറങ്ങുകയും ചെയ്തു. അബദ്ധം അധികം പ്രചരിക്കാതിരിക്കാന്‍ എസ്പിജി ഉടന്‍ തന്നെ മാധ്യമ പ്രവര്‍ത്തകരെ അവിടെ നിന്ന് നീക്കുകയും ചെയ്തു. ഏതായാലും രാഹുല്‍ പുറത്തിറങ്ങിയ ഉടന്‍ ചിരിയുടെ ഘോഷയാത്രയുമായി ട്വിറ്ററിലും സോഷ്യൽ മീഡിയയിലും ട്രോളുകൾ ഇറങ്ങി.
Post Your Comments