ന്യൂഡല്‍ഹി•കര്‍വാ ചൌത് (ഭര്‍ത്താവിന് വേണ്ടി ഒരു ദിവസം ജലപാനം ഉപേക്ഷിച്ച് കൊണ്ടുള്ള ഒരു വൃതം അനുഷ്ടിക്കുന്ന ആചാരം) ദിനത്തില്‍ പ്രവാസിയായ ഭര്‍ത്താവിനെ വിളിച്ചിട്ട് ഫോണ്‍ എടുക്കാതിരുന്നതിനെത്തുടര്‍ന്ന് 37 കാരി ജീവനൊടുക്കി.
മൂന്ന് വര്‍ഷം മുന്‍പ് ഇവരുടെ വിവാഹം കഴിഞ്ഞ് 15 ാം ദിവസമാണ് ഭര്‍ത്താവ് യു.എസിലേക്ക് പോയത്. കര്‍വാ ചൌത് ദിനമായ ഞായറാഴ്ച ഭര്‍ത്താവിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല, ഇതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments