തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപെടുന്ന മത്സ്യതൊഴിലാളികള്‍ക്കും തൊഴിലാളി പെന്‍ഷനര്‍മാര്‍ക്കും നിര്‍ദേശിച്ച നഷ്ടപരിഹാരം വര്‍ധിപ്പിച്ചു നല്‍കാന്‍ മന്ത്രിസഭയുടെ അംഗീകാരം. 8.2 കോടി രൂപ മൊത്തം നഷ്ടപരിഹാരമായി നൽകും. കളക്ടര്‍ അധ്യക്ഷനായ ലൈവ്‌ലി ഹുഡ് ഇംപാക്ട് അപ്രൈസല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം വര്‍ധിപ്പിക്കാൻ നിർദേശം.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ കരട് സ്‌പെഷ്യല്‍ റൂള്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നതിന് കഴിവും അര്‍പ്പണബോധമുളളവരുമായ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനും വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വേഗം കൂടിയ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെഫോണ്‍) പദ്ധതി നടപ്പാക്കുന്നതിനായി ഒരു പ്രത്യേക കമ്പനി രൂപീകരിക്കാനും മന്ത്രിസഭയിൽ തീരുമാനമായി.
Post Your Comments