കോഴിക്കോട്: ടി പി വധക്കേസിലെ പ്രതികൾ ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ 4 വർഷത്തിന് ശേഷം പോലിസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.സി.പി.എം. നേതാക്കളായ പി.കെ. കുഞ്ഞനന്തനും കെ.സി. രാമചന്ദ്രനും ഏഴ് കൊലയാളി സംഘങ്ങളും ഉള്‍പ്പെടെ പതിനെട്ടുപേരെ പ്രതിചേര്‍ത്തതാണ് കുറ്റപത്രം.
ടി.പി. വധക്കേസിലെ കൊലയാളിസംഘാംഗങ്ങളായ മുഹമ്മദ് ഷാഫി, ടി.കെ. രജീഷ്, കൊടി സുനി, കിര്‍മാണി മനോജ്, കെ. ഷനോജ്, എം.സി. അനൂപ്, അണ്ണന്‍ സിജിത്ത് എന്നിവരാണ് ഈ കേസില്‍ ആദ്യ ഏഴുപ്രതികള്‍.സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെ.സി. രാമചന്ദ്രന്‍ ഒമ്പതാം പ്രതിയും സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്‍ പത്താം പ്രതിയുമാണ്.
പ്രതികൾക്ക് പല സമയത്തായി മൊബൈൽ ഫോണുകളും സിം കാർഡുകളും എത്തിച്ചുകൊടുത്ത രാഹുല്‍, രമിത്ത്, പി.എ. രാഹുല്‍, പി.വി. ഫൈസല്‍, വിജിത്ത് കുമാര്‍, പ്രത്യുഷ്, അജേഷ് കുമാര്‍, അക്ഷയ്, രജിത്ത് എന്നിവരാണ് മറ്റ്ഒമ്പത് പ്രതികള്‍. പതിനെട്ട് പ്രതികളും ജയില്‍ ചട്ടലംഘനത്തിനുള്ള മൂന്ന് വകുപ്പുകള്‍പ്രകാരം (കെ.പി.സി.എസ്.86(1),(2),(3)വകുപ്പുകള്‍) കുറ്റക്കാരാണെന്നാണ് കുറ്റപത്രം.കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ല.
Post Your Comments