
തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി പണിമുടക്ക് പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി നവംബര്‍ ഒന്നിനു പണിമുടക്ക് നടത്തുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചത്. വാടക കുടിയാന്‍ നിയമം പരിഷ്‌കരിക്കണം, ചരക്കു സേവന നികുതിയിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. നവംബര്‍ ഒന്നിന് പണിമുടക്കിനു പുറമെ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കാനും സമിതി തീരുമാനിച്ചു. 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ധര്‍ണയാണ് സംഘടന നടത്തുക എന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
Post Your Comments