KeralaLatest NewsNews

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് : സരിതയുടെ കത്തില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരെ ബലാത്സംഗ കേസ്

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനങ്ങളെ കബിളിപ്പിക്കുന്നതിൽ യുഡിഎഫ് സർക്കാർ കൂട്ടുനിന്നു. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസും സോളർ കേസിൽ ഉത്തരവാദികളാണ്. സരിത എസ് നായരെ ഉപയോഗിച്ച് ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലി നിരോധന നിയമത്തിന്റെ പരിധിയില്‍പെടുത്തി അന്വേഷണം നടത്താന്‍ കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
 
സരിതയുടെ കത്തില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരെ ബലാത്സംഗ കേസെടുക്കും. ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്‌, അടൂര്‍ പ്രകാശ്‌, എ പി അനില്‍ കുമാര്‍, കെ സി വേണുഗോപാല്‍, പളനി മാണിക്യം , ഐജി: പത്മകുമാർ, എന്‍ സുബ്രമണ്യം, ജോസ് കെ മാണി, ഹൈബി ഈഡന്‍ എന്നിവരുടെ പീരുകലാണ് സരിത തന്റെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. സോളാറില്‍ ടേംസ് ഓഫ് റഫറന്‍സ് ഏകപക്ഷീയമായി യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. മുന്‍ സര്‍ക്കാര്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരാതെ മുഖ്യമന്ത്രിയെ രക്ഷിക്കാനായിരുന്നു അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.സരിതാനായരെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ അന്നത്തെ അന്വേഷണ സംഘം അന്വേഷണം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി.
 
അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയ പദ്മകുമാര്‍ ഐപിഎസ്, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പൊലീസ് അസോ സെക്രട്ടറി ജി. ആര്‍ അജിത്തിനെതിരെ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വകുപ്പുതല നടപടിയെടുക്കാനും ക്രിമനല്‍ കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയും അദ്ദേഹം മുഖേന ടെന്നി ജോപ്പന്‍, ജിക്കു, സലിംരാജ്, കുരുവിള എന്നിവര്‍ സോളാര്‍ കമ്പനിയെയും സരിതയെയും വഴിവിട്ട് സഹായിച്ചു. പ്രതികള്‍ വലിയ തുകകള്‍ കൈക്കൂലിയായി സരിതയില്‍നിന്നും വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button