ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ സൂത്രധാരനെ മോചിപ്പിക്കമെന്നു പാക്ക് കോടതി. പാക്ക് സര്‍ക്കാരിനു മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദിനു എതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്ത പക്ഷം ഭീകരനെ മോചിപ്പിക്കുമെന്നാണ് ലാഹോര്‍ ഹൈക്കോടതി അറിയിച്ചത്. നിലവില്‍ ഹാഫിസ് സയീദ് വീട്ടുതടങ്കലിലാണ്. ജനുവരി 31 മുതലാണ് ഇദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. ഹാഫിസ് ജമ അത്തുദ്ദ അവ തലവനാണ്.
ഒരാളെയും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തടവില്‍ പാര്‍പ്പിക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന്റെ നടപടികളില്‍ നിന്നും പരാതിക്കാരനെതിരെ തെളിവില്ലെന്നാണ് കോടതി മനസിലാക്കുന്നത്. അതു കൊണ്ട് എത്രയും വേഗം തെളിവു ഹാജരാക്കണം. അല്ലാത്ത പക്ഷം ഹാഫിസ് സയീദിനെ മോചിപ്പിക്കേണ്ടി വരുമെന്നു കോടതി വ്യക്തമാക്കി.
ജമ അത്തുദ്ദ അവയെ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.ഭീകരനായ ഹാഫീസിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളറാണ് യുഎസ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments