Latest NewsNewsIndia

കാഞ്ചിപുരം ക്ഷേത്രത്തിൽ യാചകനായി റഷ്യൻ പൗരൻ

കാഞ്ചിപുരം: കാഞ്ചിപുരം ശ്രീ കുമരകത്ത് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ ഭിക്ഷാടകനായി റഷ്യൻ പൗരൻ. എഡ്ജെനി ബെർഡിക്കുക്കോവ് (24) എന്ന യുവാവാണ് ക്ഷേത്രത്തിലെത്തുന്നവരോട് ഭിക്ഷ തേടിയെത്തിയത്. എടിഎം കാർഡ് ലോക്ക് ആയതിനെ തുടർന്നാണ് സഹായഹസ്തം തേടി ഇയാൾ ക്ഷേത്ര കവാടത്തിൽ ഭിക്ഷ യാചിയ്ക്കാന്‍ ആരംഭിച്ചത്.

സെപ്റ്റംബർ 24 നാണ് ഇയാൾ ഇന്ത്യയിൽ എത്തുന്നത്. ചെന്നൈയിൽ നിന്ന് ചൊവ്വാഴ്ച ഇയാൾ കാഞ്ചീപുരത്ത് എത്തി പ്രദേശത്തെ ഏതാനും ക്ഷേത്രങ്ങൾ സന്ദർശിച്ചു. അതിനുശേഷം പണമെടുക്കുന്നതിനായി എടിഎമ്മിൽ എത്തിയെങ്കിലും പാസ്വേർഡ് തെറ്റായി നിരവധി തവണ നല്കിയതുമൂലം ഇയാളുടെ കാർഡ് ലോക്ക് ആവുകയായിരുന്നു. തുടർന്നു ഭക്ഷണം കഴിക്കാൻ പോലും കൈയ്യിൽ പണമില്ലാത്തതിനെത്തുടർന്ന് വേറെ വഴിയില്ലാതെ ക്ഷേത്രകവാടത്തിൽ ഭിക്ഷ യാചിയ്ക്കാന്‍ ഇരിക്കുകയായിരുന്നു.

ഒരു വിദേശി ഭിക്ഷാടനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഭക്തര്‍ പോലീസിനെ അറിയിക്കുകയും പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എഡ്ജെനി ബെർഡിക്കുക്കോവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് എടിഎം കാര്‍ഡ് ലോക്ക് ആയതിനെ തുടര്‍ന്നാണ് ഭിക്ഷയെടുക്കാന്‍ തീരുമാനിച്ചതെന്ന് മനസിലായത്.

ചെന്നൈയിലെ റഷ്യൻ എംബസിയെ സമീപിക്കണമെന്ന് ഇയാൾ പറഞ്ഞതനുസരിച്ചു പോലീസ് ഇയാൾക്ക് ചെന്നൈയിലേക്ക് പോകാനായി 500 രൂപ നൽകി. സംഭവം അറിഞ്ഞ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇയാളെ സഹായിക്കുന്നതിനായി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്..

shortlink

Related Articles

Post Your Comments

Related Articles


Back to top button