Latest NewsCinemaMollywood

കന്മദത്തിലെ മഞ്ജുവിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ലാൽ

മഞ്ജു വാരിയർ എന്ന അഭിനേത്രിയുടെ കഴിവിൽ ആർക്കും സംശയമില്ല.ഒരിക്കൽ ഒരു അഭിമുഖത്തിൽ നടൻ തിലകൻ മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് മഞ്ജു ഒരു അപകടകാരിയായ അഭിനേത്രിയാണെന്നും മഞ്ജുവിനൊപ്പമുള്ള അഭിനയം തനിക്കൊരു വെല്ലുവിളിയായി തോന്നിയിട്ടുണ്ടെന്നും ആണ് .അതുകൊണ്ടുതന്നെ കണ്ണെഴുതി പൊട്ടും തൊട്ടു എന്ന ചിത്രത്തിലെ ചിത്രീകരണസമയത്ത് തന്റെ സീനുകൾ ഇല്ലാതിരുന്നപ്പോൾ പോലും അദ്ദേഹം മഞ്ജുവിന്റെ അഭിനയം കാണാൻ ലൊക്കേഷനിൽ എത്തുമായിരുന്നെന്നും പറഞ്ഞിരുന്നു.

ഇത്തരത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായ തന്റെ അനുഭവം തുറന്നു പറയുകയാണു നടനും സംവിധായകനുമായ ലാല്‍.
ഒരു ചിത്രത്തിൽ അഭിനയിക്കുമ്പോൾ കൂടെ അഭിനയിക്കുന്ന ആളിനേക്കാൾ തന്റെ അഭിനയം നന്നാക്കണമെന്ന ചിന്ത ഉണ്ടാകാറുണ്ടെന്നും എന്നാൽ അതൊരു മത്സരമല്ലായെന്നും അദ്ദേഹം പറയുന്നു.എതിരെ ഒരാൾ വരുമ്പോൾ സ്ട്രോങ്ങായി പിടിച്ചുനിൽക്കാനുള്ള ഒരു ചിന്തയാണത്.എന്നാൽ ഒരിക്കൽ മാത്രം ഒരാളുടെ ഒപ്പമെങ്കിലും അഭിനയിക്കുമ്പോൾ ടെൻഷൻ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മഞ്ജുവിനൊപ്പം കന്മദം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴായിരുന്നെന്ന് തുറന്നു പറയുകയായിരുന്നു ലാൽ.ആദ്യമായിട്ടാണ് ഒരാളുടെയൊപ്പം അഭിനയിച്ചപ്പോൾ തന്റെ കൈകൾ വിറച്ചതെന്നും അഭിനയം നോക്കി നിന്നുപോയതെന്നും ലാൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button