Latest NewsKeralaNews

പണവും പവറും പെണ്ണും ചേർന്ന വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഹോൾസെയിൽ ഡീലറുടെ അനിവാര്യമായ പതനം- കെ.സുരേന്ദ്രന്‍

കൊച്ചി•പണവും പവറും പെണ്ണും ചേർന്ന വൃത്തികെട്ട കോൺഗ്രസ്സ്, യു. ഡി. എഫ് രാഷ്ട്രീയത്തിൻറെ അരനൂററാണ്ടുകാലത്തെ ഹോൾസെയിൽ ഡീലറുടെ അനിവാര്യമായ പതനമാണിതെന്ന് സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെ കേസെടുക്കാനുള്ള തീരുമാനത്തെക്കുറിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍.

സോളാർ തട്ടിപ്പിൻറെ വ്യാപ്തിയെക്കുറിച്ചും അതുണ്ടാക്കാൻ പോകുന്ന ചലനങ്ങളെക്കുറിച്ചും ആ കാലത്ത് പല പ്രമുഖർക്കും വലിയ ധാരണയുണ്ടായിരുന്നില്ല. എന്തിനിത്തരം ചീഞ്ഞ കേസ്സുകളുടെ പിന്നാലെ പോകുന്നു എന്ന് സ്നേഹബുദ്ധ്യാ ഉപദേശിച്ച സുഹൃത്തുക്കൾ പോലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളം കണ്ട ഏററവും വലിയ അധമപ്രതിഭാസമായ ഉമ്മൻചാണ്ടിയും കൂട്ടരും കേരളജനതയെ മൊത്തം കബളിപ്പിച്ച് നടത്താനുദ്ദേശിച്ച വലിയൊരു തട്ടിപ്പിൻറെ ഒരു വശം മാത്രമായിരുന്നു പുറത്തു വന്നത്. പണവും പവറും പെണ്ണും ചേർന്ന വൃത്തികെട്ട കോൺഗ്രസ്സ്, യു. ഡി. എഫ് രാഷ്ട്രീയത്തിൻറെ അരനൂററാണ്ടുകാലത്തെ ഹോൾസെയിൽ ഡീലറുടെ അനിവാര്യമായ പതനം. കെ കരുണാകരൻറെ ആത്മാവ് ആർത്തുചിരിക്കുന്നുണ്ടാവുമെന്നും കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button