KeralaLatest NewsNews

ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കൊലവിളിയുമായി സിപിഎം

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കൊലവിളിയുമായി സിപിഎം. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സായൂജിനെതിരെയാണ് കൊലവിളി ഉയര്‍ന്നത്. പന്യന്നൂര്‍ ചന്ദ്രന്റെയും പാനൂരിലെ ജയകൃഷ്ണന്റെയും ഗതിയാണ് വരാന്‍ പോകുന്നതെന്ന ഭീഷണിയായിരുന്നു ഉണ്ടായത്.

എം.ബി രാജേഷ് എം.പിയും, പി ജയരാജനും, എഎന്‍ ഷംസീര്‍ എംഎല്‍എയും പങ്കെടുത്ത പരിപാടിയിലാണ് കൊലവിളിയുമായി പ്രകടനം നടന്നത്. സായൂജിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നും കയ്യും വെട്ടും കാലും വെട്ടും, വേണ്ടിവന്നാല്‍ തലയും വെട്ടുമെന്ന കൊലവിളിയായിരുന്നു.

കണ്ണൂര്‍ പഴയ നിരത്തിലെ സിപിഎം ക്രിമിനല്‍ നേതാവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുടെ സഹോദരനുമായ മനോരാജ് നാരായണനാണ് കൊലവിളി ഫേസ്ബുക്ക് ലൈവിലൂടെ സാമൂഹ്യമാദ്ധ്യമത്തില്‍ പ്രചരിപ്പിച്ചത്. കണ്ണൂര്‍ പഴയ നിരത്തിലെ ഗുണ്ടാ നേതാവും കൊലക്കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മനോരാജ് നാരായണന്‍ ദേശാഭിമാനി റസിഡന്റ് എഡിറ്ററും മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശകനുമായ പി എം മനോജിന്റെ സഹോദരനുമാണ്. പഴയ നിരത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടിയതിനെ തുടര്‍ന്ന് നേരത്തെ മനോരാജ് അറസ്റ്റിലായിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button