ന്യൂഡല്‍ഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.) കോണ്‍സ്റ്റബിള്‍ (ജി.ഡി.) തസ്തികയിലേക്ക് സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ആകെ 196 ഒഴിവുകളുണ്ട്. ഇതില്‍ 61 ഒഴിവുകള്‍ സ്ത്രീകള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. അപേക്ഷകര്‍ സംസ്ഥാന ടീമില്‍/ദേശീയടീമില്‍ കളിച്ചിരിക്കണം. ദേശീയ സ്കൂള്‍ ഗെയിംസില്‍ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തവര്‍ക്കും യൂണിവേഴ്സിറ്റി ടൂര്‍ണമെന്റില്‍ കളിച്ചവര്‍ക്കും അപേക്ഷിക്കാം.
ആര്‍ച്ചറി, അക്വാറ്റിക്സ് (നീന്തല്‍, ഡൈവിങ്, വാട്ടര്‍ പോളോ), അത്ലറ്റിക്സ്/ക്രോസ് കണ്ട്രി, ബാസ്കറ്റ്ബോള്‍, ബോക്സിങ്, ഇക്വസ്ട്രിയന്‍, ഫുട്ബോള്‍, ജിംനാസ്റ്റിക്സ്, ഹാന്‍ഡ്ബോള്‍, ഹോക്കി, ജൂഡോ, കബഡി, പോളോ, ഷൂട്ടിങ്, തായ്ക്വോണ്ടോ, വോളിബോള്‍, വാട്ടര്‍ സ്പോര്‍ട്സ് (കയാക്കിങ്, കനോയിങ്, റോവിങ്), വെയിറ്റ് ലിഫ്റ്റിങ്, റെസ്ലിങ് (ഫ്രീസ്റ്റൈല്‍, ഗ്രെക്കോ റോമന്‍) മത്സരങ്ങളില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവർക്കാണ് അവസരം.
ഉയരപരിശോധന, ശാരീരികക്ഷമതാപരിശോധന, സ്പോര്‍ട്സ് ട്രയല്‍സ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. യോഗ്യത: പത്താം ക്ലാസ് പാസ്. മറ്റ് അലവന്‍സുകള്‍ പുറമേ.21500 രൂപയാണ് ശമ്പളം. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന കാല്പാദങ്ങള്, വിക്ക്, വെരിക്കോസ് വെയിന്‍, വര്‍ണാന്ധത, കോങ്കണ്ണ് എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല. കൂടുതൽ വിവരങ്ങൾക്ക്:
www.jobonweb.in/bsf-recruitment.html
Post Your Comments