ന്യൂഡൽഹി: പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന കേന്ദ്ര നിര്‍ദേശം അംഗീകരിച്ച് ഗുജറാത്തും മഹാരാഷ്ട്രയും പിന്നീട് ഹിമാചലും ഇന്ധന നികുതി കുറച്ചു.ഗുജറാത്താണ് നികുതി കുറയ്ക്കാന്‍ ആദ്യം തീരുമാനിച്ചത്. പെട്രോള്‍ ലിറ്ററിന് 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറയും. സംസ്ഥാന ഖജനാവിന് 2,316 കോടി രൂപ വാര്‍ഷിക നഷ്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.
മഹാരാഷ്ട്ര നികുതി കുറച്ചപ്പോൾ 2,600 കോടി രൂപ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശും പെട്രോള്‍, ഡീസല്‍ നികുതി ഒരു ശതമാനം കുറച്ചു.കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ രണ്ടു ശതമാനം കുറച്ചിരുന്നു. നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു.
Post Your Comments