അടിമാലി: അടിമാലിയില്‍ അഭിഭാഷകയും പൊതുപ്രവര്‍ത്തകയുമായ വീട്ടമ്മയെ കൊന്നത് കടം തിരിച്ചു നല്‍കാത്തതിന്റെ പ്രതികാരം. സെലീനയുടെ ഘാതകനെ മണിക്കൂറുകള്‍ക്കുള്ളിലാണ് പൊലീസ് വലയിലാക്കിയത്. തൊടുപുഴ വണ്ടമറ്റം പടിക്കുഴി റിജോഷ് ആണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3-ന് തൊടുപുഴയിലെ വീട്ടില്‍ നിന്നാണ് അടിമാലി സി ഐ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
കൊല നടത്തിയത് എങ്ങിനെയെന്ന് ഒരു ഭാവഭേദവും കൂടാതെയാണ് പൊലീസിന് മുന്നില്‍ ഇയാള്‍ വിവരിച്ചത്. താന്‍ വീട്ടിലെത്തുമ്പോള്‍ അവള്‍ തുണി അലക്കുകയായിരുന്നു. ഭാര്യയെ പ്രസവത്തിന് കയറ്റിയിരിക്കുകയാണെന്നും കടം വാങ്ങിയ പണം തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതു കേട്ടപ്പോള്‍ ഞാന്‍ അഭിഭാഷകയാണെന്നും കേസില്‍ കുടുക്കുമന്നും പറഞ്ഞ് അവള്‍ ഭീഷിണിപ്പെടുത്തി. ഇത്രയുമായപ്പോള്‍ ദേഷ്യം കൊണ്ട് സമനില തെറ്റി. സമീപത്ത് കണ്ട കത്തിയെടുത്ത് കഴുത്തിന് കുത്തി. ഇതേ കത്തികൊണ്ടുതന്നെ ഇടത്തെ മാറിടത്തിന്റെ ഒരുഭാഗം മുറിച്ചെടുത്ത് തുണിയില്‍ പൊതിഞ്ഞെടുത്തു. പിന്നെ വീട്ടിലെത്തി ഈ പൊതി മുറിക്കുള്ളില്‍ സൂക്ഷിച്ചു. അവളോടുള്ള ദേഷ്യവും വെറുപ്പുമാണ് ഇതിനെല്ലാം കാരണം..
പ്രതിയെ സ്റ്റേഷനിലെത്തിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കൊല നടത്തിയ രീതിയെക്കുറിച്ചും ഇതിന് പ്രേരിപ്പിച്ച വസ്തുതകളെക്കുറിച്ചും ഇയാള്‍ പൊലീല്‍ വിശദീകരിച്ചത്. അടിമാലി ഇരുമ്പുപാലം 14-ാംമൈല്‍ ചെരുവിളില്‍ പുത്തന്‍ വീട് സിയാദിന്റെ ഭാര്യ സെലീന(38)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
കൊലനടക്കുമ്പോള്‍ വീടിന്റെ പിന്‍ഭാഗത്ത് തുണിയലക്കുകയായിരുന്നു സെലീന. സമീപത്തെ വ്യാപാരികള്‍ സ്ഥാപിച്ച സിസി ടിവി കാമറയില്‍ നിന്നാണ് കൊലയാളിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. പൊലീസ് സീസീടിവി കാമറ പരിശോധിച്ചപ്പോള്‍ ഒരാള്‍ സെലീനയിടെ വീട്ടിലേക്ക് വരുന്നത് കണ്ടു. ദൃശ്യം പൊലീസ് സെലീനുടെ ഭര്‍ത്താവിനെ കാണിച്ചപ്പോള്‍ റിജോഷ് ആണെന്ന് ഉറപ്പിക്കുകയായിരുന്നു.
സാമൂഹ്യ പ്രവര്‍ത്തകയായ പതിനാലാംമൈല്‍ ചരിവിളപുത്തന്‍വീട് അബ്ദുള്‍ സിയാദിന്റെ ഭാര്യ സെലീനയെ ഇന്നലെ രാത്രി എട്ടരയോടെയാണ് വീടിന്റെ പിന്‍ഭാഗത്ത് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്സ്യ വ്യാപാരിയായ അബ്ദുള്‍ സിയാദ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
Post Your Comments