വാഷിംഗ്ടണ്‍: ഇന്ത്യക്കാര്‍ക്ക് ഇനി അമേരിക്കയിലേയ്ക്ക് കുടിയേറാം. അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഉയര്‍ന്ന യോഗ്യതകളും,തൊഴില്‍ വൈദഗ്ധ്യവുമുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍, അമേരിക്കയിലേക്ക് കുടിയേറുന്നതിനെ കുറിച്ച് ഇനി കാര്യമായി ആലോചിക്കാം. ഡൊണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ മെറിറ്റധിഷ്ഠിതമായ പുതിയ കുടിയേറ്റ പരിഷ്‌കരണ സംവിധാനം ഇന്ത്യാക്കാര്‍ക്ക് ഒരുപരിധി വരെ അനുകൂലമാണ്.
ഭാര്യയയും, കൊച്ചുകുട്ടികളെയും യുഎസിലേക്ക് കൊണ്ടുവരുന്നതിനും തടസ്സമില്ല. എന്നാല്‍,മാതാപിതാക്കള്‍, മുതിര്‍ന്ന കുട്ടികള്‍, അമ്മാവന്മാര്‍, അമ്മായിമാര്‍, അനന്തരവന്‍, അനന്തരവള്‍ തുടങ്ങിയവരെ കൊണ്ടുവരാനാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍ നിരാശപ്പെടേണ്ടി വരും.ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നേരേ വാതില്‍ അടയ്ക്കുന്ന സമീപമാണ് പുതിയ കുടിയേറ്റ പരിഷ്‌കരണ സംവിധാനത്തില്‍ വിഭാവന ചെയ്യുന്നത്.
അമേരിക്കന്‍ കോണ്‍ഗസ് മുമ്പാകെ സമര്‍പ്പിച്ച ശുപാര്‍ശകളിലാണ് കുടുംബാധിഷ്ഠിത ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കുന്നതിലെ പുതിയ നിയന്ത്രണങ്ങള്‍ ട്രംപ് മുന്നോട്ട് വച്ചത്. വ്യക്തികളുടെ ബന്ധുക്കള്‍ക്ക് കൂടുതലായി ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്ന സംവിധാനത്തിന് പകരം മെറിറ്റ് നോക്കിയായിരിക്കും ഇനി മുതല്‍ അതനുവദിക്കുക എന്ന് ചുരുക്കം.
ഗ്രീന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതിന് പോയിന്റ് സമ്പ്രദായം കൊണ്ടുവരാനും ട്രംപ് ഉദ്ദേശിക്കുന്നു. ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ള ,ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവുമുള്ള ചെറുപ്പക്കാര്‍ക്ക് അനുഗ്രഹമാണ് പുതിയ സംവിധാനം. .എന്നാല്‍, പ്രായമായ മാതാപിതാക്കളെയും, ബന്ധുക്കളെയും അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ ലക്ഷ്യമിടുന്നവര്‍ക്ക് പുതിയ സംവിധാനം തിരിച്ചടി തന്നെ.
Post Your Comments