തൃപ്പൂണിത്തറ: കുടുംബാംഗങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ടു എ ടി എം കാര്‍ഡുമായി പോയ ആറാംക്ലാസുകാരന്റെ വാര്‍ത്ത വൈറലാകുന്നു. അര്‍ധരാത്രി ഇറങ്ങിപോയ വിദ്യാര്‍ത്ഥിയെ പോലീസ് കണ്ടെത്തി. കുട്ടിയെ കാണാതായ രക്ഷിതാക്കള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് വീട്ടുകാരെ പൂട്ടിയിട്ടത്. കുട്ടിയെ കാണാതായ വിവരം വൈകുന്നേരം ഏഴുമണിയോടെയാണ് ബന്ധുക്കള്‍ പോലീസിനെ വിളിച്ചറിയിക്കുന്നത്. തുടര്‍ന്ന് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഹോട്ടലുകള്‍, ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ എന്നിവിടങ്ങളില്‍ പോലീസ് വിവരം അറിയിച്ചു.
മാതാപിതാക്കളുടെ മൊബൈല്‍ ഫോണ്‍ കുട്ടി കൊണ്ടുപോയിരുന്നില്ല. എന്നാല്‍ എടിഎം കാര്‍ഡ് കൈവശമെടുത്തിരുന്നതിനാല്‍ ഒരു മണിക്കൂര്‍ ഇടവിട്ട് ഈ കാര്‍ഡ് ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ ബാങ്കിന്റെ സഹകരണത്തോടെ പോലീസ് പരിശോധിച്ചു.
രാത്രി 9.30നു നഗരത്തിലെ മാളില്‍ സിനിമാടിക്കറ്റ് എടുക്കാന്‍ കുട്ടി എടിഎം കാര്‍ഡ് ഉപയോഗിച്ചതായി വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും കുട്ടി സമീപത്തെ ആഡംബര ഹോട്ടലില്‍ ഭക്ഷണം കഴിച്ചശേഷം മുറിയെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഈ ഹോട്ടലിലെത്തിയ പോലീസ് അര്‍ധരാത്രി 12 മണിയോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
Post Your Comments