ന്യൂഡൽഹി: ആദ്യ ഗോൾ നേടിയെങ്കിലും ജയിക്കാനാകാതെ ഇന്ത്യ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊളംബിയയോട് ഇന്ത്യ പൊരുതി തോറ്റത്. 82 ാം മിനിറ്റിൽ ജീക്സണ് തനൗജം ആണ് ഇന്ത്യക്കായി ചരിത്ര ഗോൾ സ്വന്തമാക്കിയത്. എന്നാൽ ജുവാൻ പെനലോസ ഇരട്ടഗോൾ നേടിയതോടെയാണ് ഇന്ത്യ പരാജയത്തിലേക്ക് വീണത്. രണ്ടാം പകുതിയുടെ തുടക്കത്തിലും 83 ാം മിനിറ്റിലുമായാണ് പെനലോസ കൊളംബിയയുടെ വിജയ ഗോൾ സ്വന്തമാക്കിയത്. ചരിത്രത്തില്‍ ആദ്യമായി ലോകകപ്പിനിറങ്ങിയ ഇന്ത്യക്ക് പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിനു സാധ്യത ഉണ്ടോ എന്ന് വരും മത്സരങ്ങളിലൂടെ മാത്രമേ അറിയുവാൻ സാധിക്കു.
മുംബൈയില്‍ നടന്ന മത്സരത്തില്‍ ഗോൾ മഴ തീർത്തായിരുന്നു പാരാഗ്വേ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പാരാഗ്വേ ന്യൂസിലാൻഡിനെ തകർത്തത്. അലൻ ഫ്രാൻസിസ്കോ റോഡ്രിഗ്രസ്, അനിബാൾ വേഗ ഡാ സിൽവ, ബ്ലാസ് അർമോ എന്നിവരാണ് പരഗ്വായ്ക്കു വേണ്ടി വിജയ ഗോളുകൾ സ്വന്തമാക്കിയത്. അലക്സിസ് ഡേവിഡ് രണ്ടു വട്ടം സ്വന്തം പോസ്റ്റിലേക്ക് പന്ത് തട്ടിയിട്ടതിലൂടെ രണ്ടു ഓൺ ഗോളുകൾ സ്വന്തമാക്കാൻ ന്യൂസിലാൻഡിന് സാധിച്ചു.
Post Your Comments